Mon. Dec 23rd, 2024
തിരുവനന്തപുരം:

സി ഡിറ്റില്‍ സ്ഥിരപ്പെടുത്തിയ 114 പേരില്‍ പലര്‍ക്കുമായി ചട്ടങ്ങള്‍ മറികടന്നെന്ന് ആക്ഷേപം. ഇളവുകള്‍ ആവശ്യപ്പെട്ട് കഴിഞ്ഞ ഓഗസ്റ്റില്‍ സി ഡിറ്റ് റജിസ്ട്രാര്‍ സര്‍ക്കാരിന് അയച്ച കത്ത് ലഭിച്ചു. സ്ഥിരപ്പെടുത്തിയവരില്‍ 108 പേരും കഴിഞ്ഞ ഇടതുസര്‍ക്കാരിന്‍റെ കാലത്ത് താല്‍ക്കാലിക നിയമനം ലഭിച്ചവരാണ്.

കഴിഞ്ഞ മാര്‍ച്ച് 16ന് ചേര്‍ന്ന സി ഡിറ്റ് ഗവേണിങ് ബോഡിയാണ് താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്താനുള്ള ശുപാര്‍ശ നല്‍കാന്‍ തീരുമാനിച്ചത്. ജൂണ്‍ 30ന് മുമ്പ് പത്തുവര്‍ഷം പൂര്‍ത്തിയാക്കിയ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനും തീരുമാനമായി.

എന്നാല്‍ 114 പേരെ സ്ഥിരപ്പെടുത്തണം എന്നാവശ്യപ്പെട്ട് സി ഡിറ്റ് റജിസ്ട്രാര്‍ ഐ ടി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കത്തയച്ചത് പിന്നെയും അഞ്ചുമാസം കഴിഞ്ഞ് ഓഗസ്റ്റ് 14നാണ്. സര്‍ക്കാരിന് താല്‍പര്യമുള്ളവര്‍ പത്തുവര്‍ഷം പൂര്‍ത്തിയാക്കുന്നതിനാണ് സ്ഥിരപ്പെടുത്തേണ്ടവരുടെ ലിസ്റ്റ് വൈകിപ്പിച്ചതെന്നാണ് ആരോപണം

By Divya