Wed. Jan 22nd, 2025
തിരുവനന്തപുരം:

സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളുമായി സര്‍ക്കാര്‍ ചര്‍ച്ച ചെയ്യണമെന്ന എഐവൈഎഫ് ആവശ്യം തള്ളി ധനമന്ത്രി തോമസ് ഐസക്. സമരക്കാരെ ചര്‍ച്ചയ്ക്ക് വിളിച്ചാല്‍ പ്രശ്നം തീരുമോയെന്ന് ധനമന്ത്രി ചോദിച്ചു. എന്താണ് ചര്‍ച്ച ചെയ്യേണ്ടതെന്നും പറഞ്ഞുതരണം.

വിവിധ ലിസ്റ്റുകളിലായി നാലുലക്ഷം ഉദ്യോഗാര്‍ത്ഥികളുണ്ട്. ഇത്രയും പേരെ നിയമിക്കാന്‍ പറ്റുമോ. ആകെ അഞ്ചുലക്ഷം സര്‍ക്കാര്‍ ജീവനക്കാരാണ് ഉള്ളത്. അതാണ് സമരം ചെയ്യുന്നവരെ ആരൊക്കെയോ ഭ്രാന്ത് പിടിപ്പിക്കുന്നു എന്ന് താന്‍ പറഞ്ഞത്. ഈ സര്‍ക്കാര്‍ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴിമാത്രമാണ് താല്‍ക്കാലിക നിയമനം നടത്തിയതെന്നും തോമസ് ഐസക് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

By Divya