Mon. Dec 23rd, 2024
തൃശൂർ:

യുഡിഎഫിന്‍റെ ശബരിമല കരട് നിയമത്തിൽ വിയോജിപ്പ് ഉയർത്തി വിടി ബൽറാം എംഎൽഎ. ആചാരലംഘനം ക്രിമിനൽ കുറ്റമാക്കുന്നതിനോട് യോജിപ്പില്ലെന്ന് ബൽറാം പറഞ്ഞു.കരട് നിയമത്തിൽ കൂടുതൽ ചർച്ചകൾ നടക്കുമ്പോൾ പ്രായോഗിക മാറ്റങ്ങൾ വരും. ലിംഗ സമത്വത്തിൽ എടുത്ത നിലപാടിൽ ഉറച്ചുനിൽക്കുന്നു.

വിശ്വാസികളുടെ വികാരവും തുല്യതയിൽ ഭരണഘടന നൽകുന്ന മൗലികാവകാശവും മാനിക്കണം. രണ്ടും സമന്വയിപ്പിച്ച് മുന്നോട്ടു പോകണമെന്നും ബൽറാം ചൂണ്ടിക്കാട്ടി.
യുവതീ പ്രവേശന നിലപാടിൽ നിന്ന് സിപിഎം പിന്നോട്ട് പോയെന്നും വിടി ബൽറാം ചാനൽ അഭിമുഖത്തിൽ വ്യക്തമാക്കി.

By Divya