Mon. Dec 23rd, 2024
തിരുവനന്തപുരം:

ഐഎഫ്എഫ്കെ ഉദ്ഘാടനച്ചടങ്ങില്‍ നിന്ന് നടന്‍ സലിംകുമാറിനെ ഒഴിവാക്കി. ചടങ്ങില്‍ തിരി തെളിയിക്കുന്ന 25 പുരസ്കാരജേതാക്കളുടെ ഒപ്പം സലിംകുമാറില്ല. പ്രായക്കൂടുതലെന്ന് കാരണം പറഞ്ഞതായി സലിംകുമാർ പ്രതികരിച്ചു. അമല്‍ നീരദും ആഷിഖ് അബുവും തനിക്കൊപ്പം പഠിച്ചവരാണ്. അവരേക്കാള്‍ രണ്ടോ മൂന്നോ വയസ്സ് തനിക്കു കൂടുതലാണ്. അല്ലാതെ 90 വയസായിട്ടില്ലെന്നും സലിം കുമാർ പ്രതികരിച്ചു.

By Divya