Mon. Dec 23rd, 2024
തൃശ്ശൂര്‍:

2019 ലെ കേരളാ സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. എസ് ഹരീഷിന്റെ മീശ മികച്ച നോവലിനുള്ള പുരസ്‌ക്കാരം സ്വന്തമാക്കി. 25000 രൂപയും സാക്ഷ്യപത്രവും ഫലകവുമാണ് പുരസ്‌കാരം.

പി വത്സലയ്ക്കും എന്‍വിപി ഉണിത്തിരിയ്ക്കും വിശിഷ്ടാംഗത്വം ലഭിച്ചു. 50,000 രൂപയും രണ്ടു പവന്റെ സ്വര്‍ണ പതക്കവുമാണ് സമ്മാനം. എന്‍കെ ജോസ്, പാലക്കീഴ് നാരായണന്‍, പി.അപ്പുക്കുട്ടന്‍, റോസ് മേരി, യു കലാനാഥന്‍, സിപി അബൂബക്കര്‍ എന്നിവര്‍ക്ക് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ലഭിച്ചു. മുപ്പതിനായിരം രൂപയാണ് പുരസ്‌കാര തുക.

ഹാസ്യ സാഹിത്യത്തിനുള്ള പുരസ്‌കാരത്തിന് ‘ഈശ്വരന്‍ മാത്രം സാക്ഷി’ എന്ന പുസ്തകത്തിലൂടെ സത്യന്‍ അന്തിക്കാട് അര്‍ഹനായി.

By Divya