ജിദ്ദ:
രാജ്യത്തെ അടിയന്തര സാഹചര്യങ്ങളിൽ മൊബൈൽ ഫോണുകളിലൂടെ മുന്നറിയിപ്പ് നൽകുന്ന ദേശീയ ഡിജിറ്റൽ സംവിധാനത്തിന്റെ ആദ്യഘട്ട പരീക്ഷണം സിവിൽ ഡിഫൻസ് ആരംഭിച്ചു.കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്ടെക്നോളജിയുമായി സഹകരിച്ച് തിങ്കളാഴ്ച വൈകീട്ടാണ് പരീക്ഷണം ആരംഭിച്ചത്.ഈ മാസം 22 വരെ തുടരും.
ജനങ്ങളുടെ മൊബൈൽ ഫോണിലേക്ക് എസ്എംഎസ് സന്ദേശം പ്രത്യേകശബ്ദത്തോടെ അയക്കുമെന്നും പരീക്ഷണത്തിൻ്റെ വിലയിരുത്തലിൽ പങ്കാളിയാകണമെന്നും സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു.സന്ദേശങ്ങളും അലർട്ടുകളും സ്വീകരിക്കുന്നത് ഉറപ്പാക്കു
ന്നതിന് ഏറ്റവും പുതിയ പതിപ്പിലേക്ക് മൊബൈൽ ഓപറേറേറ്റിങ് സിസ്റ്റം അപ്ഡേറ്റ് ചെയ്യുന്നതിൽ ശ്രദ്ധിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.