Mon. Dec 23rd, 2024

ആമിര്‍ ഖാന്റെ മകൻ ജുനൈദും അഭിനയരംഗത്തേയ്‍ക്ക്. സിദ്ധാര്‍ഥ് മല്‍ഹോത്ര സംവിധാനം ചെയ്യുന്ന സിനിമയിലാണ് ജുനൈദ് അഭിനയിക്കുന്നത്. ജുനൈദ് സിനിമയില്‍ അഭിനയിക്കുന്ന കാര്യം സഹോദരി ഇറ ഖാൻ ആണ് അറിയിച്ചത്.

ഇന്ന് ജുനൈദ് സിനിമയില്‍ അഭിനയിച്ച ആദ്യ ദിവസമാണെന്ന് ഇറാ ഖാൻ പറയുന്നു. ജുനൈദിന് ഒപ്പമുള്ള ഫോട്ടോയും ഇറാ ഖാൻഷെയര്‍ ചെയ്‍തിട്ടുണ്ട്. ജുനൈദിനെ കുറിച്ച് ചെറിയൊരു കുറിപ്പും ഇറാ ഖാൻ എഴുതിയിട്ടുണ്ട്.

ഇത് അദ്ദേഹത്തിന്റെ ആദ്യ നാടകമോ അദ്ദേഹത്തിന്റെ ആദ്യ ഷോയോ ഞങ്ങള്‍ ആദ്യമായി ഒന്നിച്ച നാടകമോ ആയിരുന്നില്ല.പക്ഷെ, ഇന്ന് അദ്ദേഹത്തിന്റെ ആദ്യ ദിവസമാണ്! ഷൂട്ടിന്റെ. ഞാൻ ഈ ചിത്രം ഇഷ്‍ടപ്പെടുന്നു. അദ്ദേഹം വർഷങ്ങളായി അഭിനയിക്കുന്നുണ്ടെങ്കിലും ഇത് എനിക്ക് പുതിയതാണ്. മറ്റെല്ലാ കാര്യങ്ങളെക്കാളും ഞാൻ അവന്റെ അനുജത്തി ആയിരുന്നുവെന്ന് ആണ് എന്ന് ഇറാ ഖാൻ പറയുന്നു.

By Divya