Wed. Jan 22nd, 2025
തിരുവനന്തപുരം:

താത്കാലികക്കാരെ സ്ഥിരപ്പെടുത്തുമെന്ന് സർക്കാർ. ഉദ്യോഗാർത്ഥികൾക്ക് വീണ്ടും നിരാശ. താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അനുകൂലമായ തീരുമാനങ്ങളില്ല. തസ്തിക സൃഷ്ടിക്കാനോ ലിസ്റ്റിലുള്ളവരെ കൂടുതല്‍ നിയമിക്കാനോ തീരുമാനമില്ല.

പിഎസ്‌സി ലിസ്റ്റിലുള്ള താത്ക്കാലികക്കാരെ സ്ഥിരപ്പെടുത്തരുതെന്ന് മുഖ്യമന്ത്രി നിർദ്ധേശിച്ചു. മന്ത്രിസഭായോഗം പകുതി അജന്‍ഡ മാറ്റിവയ്ക്കുകയും ചെയ്തു. 15 വര്‍ഷം സർവ്വീസുള്ളവരെ ആകും സ്ഥിരപ്പെടുത്തുക. വിവിധ വകുപ്പുകളിലെയും പൊതുമേഖലയിലെയും താത്കാലികക്കാരെ സ്ഥിരപ്പെടുത്തും. ബുധനാഴ്ച വീണ്ടും മന്ത്രിസഭ യോഗം ചേരും

By Divya