ന്യൂഡൽഹി:
തൊഴിലാളി സംഘടനകൾ ശക്തമായ എതിർപ്പ് ഉന്നയിച്ച നാലു തൊഴിൽ കോഡുകൾ (നിയമാവലികൾ) നടപ്പിൽ വരുത്താൻ തിരക്കിട്ട നീക്കവുമായി കേന്ദ്ര തൊഴിൽ മന്ത്രാലയം.നാലു കോഡുകളും പാർലമെൻറിൻറെ ഇരുസഭകളിലും ഏറെ ചർച്ചകൾ കൂടാതെ പാസാക്കിയെടുക്കുകയും രാഷ്ട്രപതിയുടെ അനുമതി നേടുകയും ചെയ്ത സർക്കാർ ഇതിനാവശ്യമായ ചട്ടങ്ങൾക്ക് അന്തിമരൂപം നൽകി.
കരട് നിയമങ്ങളിന്മേലുള്ള അഭിപ്രായം തേടലും പൂർത്തിയാക്കി.വിജ്ഞാപനം അടുത്ത ദിവസങ്ങളിൽ പുറത്തിറങ്ങും. വേതനം, വ്യവസായിക ബന്ധങ്ങൾ, സാമൂഹിക സുരക്ഷ, തൊഴിലിടത്തിലെ സുരക്ഷയും ആരോഗ്യവും എന്നിവയിലൂന്നിയ നാലു കോഡുകൾ നിലവിൽ വരുന്നതോടെ നിലവിലെ 44 നിയമങ്ങൾ അസാധുവാകും.