Mon. Dec 23rd, 2024
ന്യൂഡൽഹി:

ഹഥ്റാസിലേക്കുളള യാത്രാ മധ്യേ യുപി പൊലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിക്ക് കാപ്പന്
ഇടക്കാല ജാമ്യം. അസുഖബാധിതയായ അമ്മയെ കാണുന്നതിന് കേരളത്തിലേക്ക് വരാൻ സുപ്രീം കോടതിയാണ് 5 ദിവസത്തേക്ക് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. അമ്മയെ കാണുക മാത്രമായിരിക്കണം കേരളത്തിലേക്ക് പോകുന്നതിന്റെ ഉദ്ദേശമെന്ന് കോടതി നിർദ്ദേശിച്ചു.

ഉത്തർ പ്രദേശ് പൊലീസിന്റെ അകമ്പടിയോടെയാകും കാപ്പൻ കേരളത്തിൽ എത്തുക. കേരളാ പൊലീസും സുരക്ഷ ഒരുക്കണം. സമൂഹ മാധ്യമമടക്കം ഒരു മാധ്യമവുമായും സംസാരിക്കാനോ പ്രതികരിക്കാനോ പാടില്ല. പൊതുജനങ്ങളെ കാണരുത്. ബന്ധുവല്ലാത്ത ഡോക്ടറെ കാണാം തുടങ്ങി കർശന ഉപാധികളോടെയാണ്
സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. ഉത്തരവ് ഇന്ന് തന്നെ ഇറങ്ങുമെന്നും കോടതി വ്യക്തമാക്കി.

By Divya