Mon. Dec 23rd, 2024
തിരുവനന്തപുരം:

സുരേഷ് ഗോപി വീണ്ടും കാക്കിയിട്ട് പൊലീസ് റോളില്‍. ഏഴ് വർഷങ്ങൾക്ക് ശേഷം സുരേഷ് ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന ‘പാപ്പന്‍’ എന്ന ചിത്രത്തിലാണ് സുരേഷ് ഗോപി ഐപിഎസ് ഓഫീസറാകുന്നത്. മാത്യൂസ് പാപ്പനെന്ന പോലീസ് ഓഫിസറുടെ റോളിലാണ് സുരേഷ് ഗോപി എത്തുന്നത്. ആര്‍ ജെ ഷാന്‍ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.നീണ്ട നാളുകള്‍ക്കുശേഷം ജോഷി പൊലീസ് സ്‌റ്റോറി ചെയ്യുന്നുവെന്നുമാത്രമല്ല സുരേഷ്‌ഗോപിയും പൊലീസ് വേഷത്തിലെത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

സുരേഷ് ഗോപിക്കൊപ്പം മകന്‍ ഗോകുല്‍ സുരേഷും പ്രധാന റോളിലുണ്ട്. ഇരുവരും ഒരുമിച്ചെത്തുന്നത് ഇതാദ്യമാണ്.

By Divya