കുവൈത്ത് സിറ്റി:
കുവൈത്തിൽ മാർച്ചിൽ നാല് ലക്ഷം ഡോസ് ഓക്സ്ഫഡ്, ആസ്ട്രസെനക വാക്സിൻ എത്തും. ഓക്സ്ഫഡ് സർവകലാശാല വികസിപ്പിച്ച് ആസ്ട്രസെനക കമ്പനിക്ക് വേണ്ടി ഇന്ത്യയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിർമിക്കുന്ന ഈ വാക്സിൻറെ കുവൈത്തിലേക്കുള്ള രണ്ടാമത്തെ ഷിപ്മെൻറാണ് ഇത്. രണ്ട് ലക്ഷം ഡോസ്
ഫെബ്രുവരി ഒന്നിന് കുവൈത്തിൽ എത്തിച്ചിരുന്നു.
ഏപ്രിലോടുകൂടി 30 ലക്ഷം ഡോസ് ഓക്സ്ഫഡ് ആസ്ട്രസെനക വാക്സിൻ കുവൈത്തിൽ എത്തിക്കഴിയുമെന്നാണ് വിലയിരുത്തൽ. കൂടുതൽ ഡോസ് എത്തുന്നുവെങ്കിലും ആദ്യ ഡോസ് ഓക്സ്ഫർഡ് വാക്സിൻ ലഭിച്ചവർക്ക് രണ്ടാം ഡോസ് വാക്സിൻ നൽകുന്നത് നീട്ടിവെക്കും. രണ്ടാം ഡോസ് മൂന്നുമാസത്തിനുശേഷം നൽകിയാൽ മതിയെന്ന നിർദേശം ആരോഗ്യമന്ത്രാലയം നൽകിയിട്ടുണ്ട്.