അബുദാബി:
വ്യക്തികളെ തിരിച്ചറിയാനായി മുഖം (ഫേഷ്യൽ ഐഡി) ഉപയോഗിക്കാൻ യുഎഇ മന്ത്രിസഭ അനുമതി നൽകി. ആദ്യഘട്ടത്തിൽ സ്വകാര്യമേഖലയിൽ പരീക്ഷിക്കുന്ന പദ്ധതിയുടെ വിജയത്തെ തുടർന്ന് രാജ്യത്തൊട്ടാകെ നടപ്പാക്കും.യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.
വ്യക്തികളെ തിരിച്ചറിയാനായി വിവിധ രേഖകൾ ഹാജരാക്കുന്നതിനു ബദലായാണ് ഫേഷ്യൽ ഐഡി ഉപയോഗിക്കുക.