Mon. Dec 23rd, 2024
വാഷിംഗ്ടൺ:

അമേരിക്കൻ വൈസ് പ്രസിഡണ്ട് കമലാ ഹാരിസിന്റെ പേരിൽ സ്വന്തം ബ്രാന്റ് ഉയർത്താൻ ശ്രമിച്ച സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മീനാ ഹാരിസിനെ വിലക്കി വൈറ്റ് ഹൗസ് നിയമവിദഗ്ദ്ധർ. നാളുകളായി കമാലാ ഹാരിസിന്റെ പേര് ഉപയോ​ഗിച്ച് ഫോളോവേഴ്സിന്റെ എണ്ണം വർദ്ധിപ്പിച്ചുകൊണ്ടിരുന്നതിനാണ് വൈറ്റ് ഹൗസ് വിരാമമിട്ടത്.

ചില കാര്യങ്ങൾ ചെയ്യാൻ പാടില്ലാത്തതാണ് – വൈറ്റ് ഹൗസ് വക്താവ് അറിയിച്ചതായി ദി ലോസ് ഏഞ്ചൽസ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. പുതിയ അമേരിക്കൻ സർക്കാരിനെ ബാധിക്കുന്ന തരത്തിൽ മീന ഹാരിസിന്റെ പ്രവർത്തി മുന്നോട്ട് പോയതോടെയാണ് നടപടി. പെരുമാറ്റം മാറേണ്ടതുണ്ടെന്നായിരുന്നു അധികൃതരുടെ പ്രതികരണം.

36 കാരിയായ മീന ഹാരിസ് ഇൻസ്റ്റ​ഗ്രാമിൽ 8 ലക്ഷം ഫോളോവേഴ്സ് ഉണ്ട്. നേരത്തേ അഭിഭാഷകയായിരുന്ന മീന പിന്നീട് ബിസിനസിലേക്ക് തിരിഞ്ഞു. കമല ആന്റ് മായാസ് ബി​ഗ് ഐഡിയ അടക്കമുള്ള കുട്ടികളുടെ പുസ്തകങ്ങൾ മീന രചിച്ചിട്ടുണ്ട്. ഫിനോമിനൽ എന്ന ചാരിറ്റബിൾ വസ്ത്ര ബ്രാന്റിന്റെ സ്ഥാപകയുമാണ് മീന. ഏറ്റവുമൊടുവിലത്തെ പുസ്തകം അംബീഷ്യസ് ​ഗേൾ പ്രസിദ്ധീകരിച്ചത് കമലാ ഹാരിസ് വൈസ് പ്രസിഡന്റായി ചുമതലയേൽക്കുന്നതിന് ഒരു ദിവസം മുമ്പാണ്.

By Divya