Thu. Jan 23rd, 2025
ദോഹ:

പഴയ ഖത്തരി റിയാൽ കറൻസി നോട്ടുകൾ മാർച്ച് 19 മുതൽ അസാധുവാകും. ഖത്തർ സെൻട്രൽ ബാങ്കിൻ്റെ നേരത്തെയുള്ള പ്രഖ്യാപന പ്രകാരമാണിത്. 200 റിയാലിന്റെ പുതിയ കറൻസിയും ഡിസൈൻ രൂപമാറ്റങ്ങളോടു കൂടിയ അഞ്ചാം സീരിസിലെ 1, 5, 10, 50, 100, 500 നോട്ടുകളുമാണ് 2020 ഡിസംബർ 18 മുതൽ പ്രാബല്യത്തിലായത്.

ഖത്തറിൻ്റെ പാരമ്പര്യം, ഇസ്‌ലാമിക് ചരിത്രം, സംസ്‌കാരം, സസ്യജീവജാലങ്ങൾ, വിദ്യാഭ്യാസം, സമ്പദ് വ്യവസ്ഥ, കായികം തുടങ്ങിയ മേഖലകളിലെ വികസനങ്ങൾ എന്നിവയെല്ലാം പ്രതിഫലിപ്പിക്കുന്നതാണ് പുതിയ സീരീസ് നോട്ടുകൾ. പഴയ നാലാം സീരിസിലെ നോട്ടുകൾ മാറ്റി പുതിയവ വാങ്ങാൻ ഡിസംബർ 18 മുതൽ മൂന്നു മാസത്തെ സമയമാണ് സെൻട്രൽ ബാങ്ക് അനുവദിച്ചിരിക്കുന്നത്.

By Divya