റിയാദ്:
സൗദി അറേബ്യയിൽ കൊവിഡ് നിലയിൽ നേരിയ ആശ്വാസം വീണ്ടും കണ്ടുതുടങ്ങി. പ്രതിദിന രോഗികളുടെ എണ്ണത്തെക്കാൾ രോഗമുക്തരുടെ എണ്ണം മുകളിലായി. ശനിയാഴ്ച ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം 337 പേർക്ക് പുതുതായി രോഗ ബാധ സ്ഥിരീകരിച്ചപ്പോൾ 356 പേർ രോഗമുക്തി നേടി. രാജ്യത്ത് വിവിധയിടങ്ങളിലായി നാല് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 372410 ആയി. ഇതിൽ 363303 പേർ സുഖം പ്രാപിച്ചു. ആകെ മരണസംഖ്യ 6428 ആയി.
2679 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിൽ കഴിയുന്നു. അതിൽ 456 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.6 ശതമാനം ആയി. മരണനിരക്ക് 1.7 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കൊവിഡ് കേസുകൾ: റിയാദ് 161, കിഴക്കൻ പ്രവിശ്യ 72, മക്ക 46, അൽഖസീം 11, ഹാഇൽ 10, അൽജൗഫ് 7, വടക്കൻ അതിർത്തി മേഖല 7, മദീന 5, അസീർ 5, ജീസാൻ 4, നജ്റാൻ 4, അൽബാഹ 3, തബൂക്ക് 2.