Mon. Dec 23rd, 2024
ശ്രീനഗര്‍:

വീണ്ടും വീട്ടുതടങ്കലിലാണെന്ന് പറഞ്ഞ് ജമ്മുകശ്മീര്‍ മുന്‍മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുള്ള. തന്നെയും പിതാവ് ഫറൂഖ് അബ്ദുള്ളയേയും അധികൃതര്‍ വീട്ടില്‍ തടങ്കലിലാക്കിയിരിക്കുകയാണ് എന്നാണ് ഒമര്‍ അബ്ദുള്ള പറഞ്ഞത്.വീട്ടിലെ ജീവനക്കാരെപ്പോലും പുറത്ത് കടക്കാന്‍ അനുവദിക്കുന്നില്ലെന്ന് അദ്ദേഹം മറ്റൊരു ട്വീറ്റില്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം പുല്‍വാമ ഭീകരാക്രമണത്തിന്റെ രണ്ടാം വാര്‍ഷികത്തിന്റെ സുരക്ഷയുടെ ഭാഗമായാണ് സുരക്ഷാ നടപടികള്‍ ശക്തിപ്പെടുത്തിയതെന്ന് ശ്രീനഗര്‍ പൊലീസ് ട്വിറ്ററിലൂടെ പ്രതികരിച്ചു. ശ്രീനഗര്‍ പൊലീസിനോട് രേഖാമൂലം വിശദീകരണം നല്‍കണമെന്നാണ് ഒമര്‍ അബ്ദുള്ള ആവശ്യപ്പെട്ടിരിക്കുന്നത്.

By Divya