Sat. Jan 18th, 2025
ന്യൂദല്‍ഹി:

തൻ്റെ വസതിക്ക് മുന്നില്‍ അനുമതിയില്ലാതെ സായുധ ഉദ്യോഗസ്ഥരെ വിനിയോഗിച്ചതായി തൃണമൂല്‍ എംപി മഹുവ മൊയ്ത്ര. താന്‍ സര്‍ക്കാര്‍ സംരക്ഷണം ആവശ്യപ്പെട്ടിട്ടില്ലെന്നും തന്നെ നിരീക്ഷിക്കുന്നതിനായാണ് ഉദ്യോഗസ്ഥരെ വിന്യസിച്ചതെന്നും മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തു.സായുധ ഉദ്യോഗസ്ഥരെ എത്രയും പെട്ടെന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ദല്‍ഹി പൊലീസിന് കത്തയച്ചിട്ടുണ്ടെന്നും മഹുവ മൊയ്ത്ര അറിയിച്ചു.

ആയുധധാരികളായ മൂന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ എൻ്റെ വീടിന് മുന്നില്‍ നില്‍ക്കുന്നുണ്ട്. എൻ്റെ സംരക്ഷണത്തിന് വേണ്ടിയാണെന്നാണ് പറയുന്നത്. ഞാന്‍ ഈ രാജ്യത്തിലെ സ്വതന്ത്ര പൗരനാണ്. എന്നെ ജനങ്ങള്‍ സംരക്ഷിച്ചുകൊള്ളും എന്നായിരുന്നു മഹുവ ട്വീറ്റ് ചെയ്തത്.

താന്‍ പുറത്ത് പോകുന്നതും മറ്റും ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തി വെക്കുന്നതായും അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കേണ്ടവര്‍ എൻ്റെ വീടിന് മുന്നില്‍ നില്‍ക്കുന്നത് കുറച്ച് മോശമല്ലേ എന്നും മഹുവ ചോദിച്ചു.

By Divya