Thu. Jan 23rd, 2025
ന്യൂഡൽഹി:

ന്യൂഡൽഹി, പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.1 രേഖപ്പെടുത്തി. ഉത്തർപ്രദേശിലും ജമ്മുകാശ്മീരിലെ ചില ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. 10:30 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്.

പഞ്ചാബിലെ അമൃത്സർ അടക്കമുള്ള ഭാഗങ്ങൾ, ദില്ലിയുടെ പല ഭാഗങ്ങൾ, ഉത്തർപ്രദേശിലെയും ചില ഭാഗങ്ങളിലുമെല്ലാം ഭൂചലനം അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്. വലിയ ഭൂചലനം ആണ് ഉണ്ടായതെന്നാണ് പുറത്തുവരുന്ന വിവരം. ജമ്മു കശ്മീരിൽ ശ്രീനഗറടക്കമുള്ള ഇടങ്ങളിലും കാര്യമായ ഭൂചലനം ഉണ്ടായതായാണ് ഫറൂഖ് അബ്ദുള്ളയടക്കമുള്ളവർ ട്വീറ്റ് ചെയ്തിരിക്കുന്നത്

By Divya