ദമ്മാം:
കിഴക്കൻ പ്രവിശ്യയിലെ റാസ് തന്നൂറയിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കൊവിഡ് വാക്സിനേഷൻ സെൻറർ ഉടൻ പ്രവർത്തനമാരംഭിക്കും. സെൻററിൻറെ നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണെന്ന് അധികൃതർ അറിയിച്ചു.
ഏതാനും ദിവസങ്ങൾക്കകം ഉദ്ഘാടനം ചെയ്യാനാവുമെന്നാണ് പ്രതീക്ഷ. റാസ് തന്നൂറ ജനറൽ ആശുപത്രിയിലാണ് കൊവിഡ് സെൻറർ സംവിധാനിച്ചിരിക്കുന്നത്. കൊവിഡ് പ്രതിരോധത്തിൻറെ ഭാഗമായുള്ള എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് ആശുപത്രിയോട് ചേർന്ന് സെൻറർ സംവിധാനിച്ചിരിക്കുന്നത്.