Wed. Jan 22nd, 2025

സംവിധായകൻ ശങ്കർ ഒരുക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. രാം ചരണാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ശങ്കറും, രാം ചരണും ചേർന്ന് നിർവഹിച്ചു.

2022ലാകും സിനിമയുടെ ചിത്രീകരണം ആരംഭിക്കുകയെന്നാണ് റിപ്പോർട്ടുകൾ. രാം ചരണിന്റെ പതിനഞ്ചാമത്തെ ചിത്രമാണിത്.ദിൽ രാജുവാണ് ചിത്രം നിർമ്മിക്കുന്നത്. തങ്ങളുടെ നിർമ്മാണ രം​ഗത്തെ നാഴികക്കല്ലാകും ഈ ചിത്രമെന്ന് ദിൽ രാജു പറയുന്നു.“ഇത് പാൻ ഇന്ത്യ പദ്ധതിയായിരിക്കും. ചരണും ശങ്കറും ഒരുമിച്ച് വരുന്നത് തീർച്ചയായും ഒരു വലിയ കാര്യമാണ്. പ്രതീക്ഷകൾ വളരെ വലുതായിരിക്കും. സിനിമാ പ്രേമികൾക്ക് ആസ്വാദ്യകരമാകുന്ന ചിത്രം നിർമ്മിക്കും. ചിത്രത്തിലെ അഭിനേതാക്കളുടെയും മറ്റും പേരുകൾ ഉടൻ വെളിപ്പെടുത്തും”ദിൽ രാജു അറിയിച്ചു

By Divya