Mon. Dec 23rd, 2024
തൃശൂർ:

ദക്ഷിണേന്ത്യയിലെതന്നെ ഏറ്റവും വലിയ സുവോളജിക്കല്‍ പാര്‍ക്കായി മാറാന്‍ പോകുന്ന തൃശൂര്‍ പുത്തൂർ പാര്‍ക്കിന്റെ ഒന്നാംഘട്ട നിര്‍മാണം പൂര്‍ത്തിയായി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഉദ്ഘാടനം നിര്‍വഹിക്കും.38 ഏക്കര്‍ വനഭൂമിയിലാണ് വന്യജീവികള്‍ക്കായി ഇരുപത്തിമൂന്നു വാസസ്ഥലങ്ങള്‍ ഒരുക്കുന്നത്. വെറ്ററിനറി ആശുപത്രിയും സ്ഥാപിക്കുന്നുണ്ട്.

സന്ദര്‍ശകര്‍ക്കായി മികച്ച അടിസ്ഥാന സൗകര്യങ്ങളും നിര്‍മിക്കുന്നുണ്ട്.ഇരുപതു വര്‍ഷമായി തൃശൂര്‍ കാത്തിരിക്കുന്നതാണ് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന്റെ പൂര്‍ത്തീകരണം.
കേന്ദ്രാനുമതി ഉള്‍പ്പെടെ ലഭിക്കാന്‍ കാത്തിരിക്കുകയാണ് സംസ്ഥാന സര്‍ക്കാർ.

By Divya