കൊച്ചി:
സംസ്ഥാന സർക്കാരിന്‍റെ ഇന്‍റർനെറ്റ് പദ്ധതിയായ കെ ഫോണിന്‍റെ ആദ്യഘട്ടം ഉദ്ഘാടനം അടുത്തയാഴ്ച. സംസ്ഥാനത്തെ ഏഴ് ജില്ലകളിലെ ആയിരം സർക്കാർ ഓഫീസുകൾക്കാണ് സേവനം നൽകുന്നത്. എന്നാൽ സംസ്ഥാനത്തെങ്ങ്ങും കെ ഫോൺ നേരിട്ട് വീടുകളിൽ ഇന്‍റർനെറ്റ് സേവനം നൽകില്ല.
പൂർണമായും സംസ്ഥാന സർക്കാരിന്‍റെ ഉടമസ്ഥതയിലുളള കേരളാ ഫൈബർ ഒപ്റ്റിക്കൽ നെറ്റ് വർക് അഥാവ കെ ഫോണാണ് നിലവിൽ വരുന്നത്. ഇതിന്‍റെ ആദ്യഘട്ട ഉദ്ഘാടനം അടുത്തയാഴ്ച മുഖ്യമന്ത്രി നിർവഹിക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലെ ആയിരം സർക്കാർ ഓഫീസുകളാക്കാകും ആദ്യഘട്ടത്തിൽ സേവനം ലഭിക്കുക. വരുന്ന ജൂലൈയോടെ പ്രവർത്തനം സംസ്ഥാന വ്യാപകമാക്കാനാണ് നീക്കം.
ഓഫീസുകൾക്കും സ്കൂളുകൾക്കും കെ ഫോൺ നേരിട്ട് ഇന്‍റർനെറ്റ് സേവനം നൽകുമെങ്കിലും വീടുകൾക്ക് നൽകില്ല. കെ ഫോണിന്‍റെ പ്രധാന ഫൈബർ ഒപ്റ്റിക്സ് ശ്യംഖലയിൽ നിന്ന് കേബിൾ ഓപ്പറേറ്റർമാർ അടക്കമുളള പ്രദേശിയ ശ്യംഖലകൾക്ക് നിശ്ചിക തുക നൽകി വിതരാണാവകാശം നേടാം. ഈ പ്രാദേശിക വിതരണ ശ്യംഖലകളാകും ഇന്‍റർനെറ്റ് സേവനം വീടുകളിൽ എത്തിക്കുക. വീടുകളിൽ നിന്ന് എത്ര തുക ഈടാക്കണമെന്ന് ഈ പ്രാദേശിക വിതരണ ശ്യംഖലകൾക്ക് തീരുമാനിക്കാം.കെ ഫോൺ പദ്ധതി നിലവിൽ വരുന്നതോടെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സൗജന്യ ഇന്‍റർനെറ്റ് സേവനം ലഭ്യമാക്കാനാണ് തീരുമാനം.