Wed. Nov 6th, 2024
ന്യൂഡല്‍ഹി:

മിന്നൽ പ്രളയമുണ്ടായ ഉത്തരാഖണ്ഡിൽ രക്ഷാപ്രവർത്തനത്തിനായി രണ്ടാം തുരങ്കം വരെ എത്തുന്ന കുഴിയുണ്ടാക്കിയെന്ന് ഐടിബിപി അറിയിച്ചു. ഇതിലൂടെ ക്യാമറ ഇറക്കാൻ ശ്രമം നടക്കുകയാണ്. കുഴിയുടെ വിസ്തീർണ്ണം കൂട്ടാൻ നടപടി തുടങ്ങിയിട്ടുണ്ട്. അതിനിടെ, തുരങ്കത്തിൽ കുടുങ്ങിയ 34 പേരുടെ ബന്ധുക്കൾ എൻടിപിസി അധികൃതർക്കെതിരെ പ്രതിഷേധവുമായി രം​ഗത്തെത്തി.

ഋഷി ഗംഗ നദിയിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ തപോവൻ തുരങ്കത്തിലെ രക്ഷാപ്രവർത്തനം കഴിഞ്ഞ ദിവസം നിർത്തിവച്ചിരുന്നു. നദി തീരത്ത് നിന്ന് ആളുകളെയും രക്ഷാപ്രവർത്തനത്തിനെത്തിച്ച വാഹനങ്ങളും യന്ത്രങ്ങളും മാറ്റിയിരുന്നു. മിന്നൽ പ്രളയത്തിൽ കാണാതായ 170 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. കണ്ടെടുത്ത 34 മൃതദേഹങ്ങളില്‍ പത്ത് പേരെ മാത്രമേ തിരിച്ചറിയാനായുള്ളു. മൃതദേഹം തിരിച്ചറിയാനായി മൃതദേഹങ്ങളുടെ ഡിഎൻഎ സാമ്പിളുകൾ ശേഖരിക്കും.

By Divya