മസ്കറ്റ്:
ഇന്ത്യൻ രൂപ തുടർച്ചയായി ശക്തി പ്രാപിക്കാൻ തുടങ്ങിയതോടെ റിയാലിൻ്റെ വിനിമയ നിരക്ക് കുറഞ്ഞുതുടങ്ങി. വെള്ളിയാഴ്ച ഒരു റിയാലിന് 188.55 പൈസ എന്ന നിരക്കാണ് ഒമാനിലെ വിനിമയ സ്ഥാപനങ്ങൾ നൽകിയത്. അതായത് ആയിരം രൂപക്ക് 5.300 റിയാലാണ് പണമയക്കുന്നവർ നൽകേണ്ടത്.
ഒരു വർഷത്തിനുള്ളിലെ റിയാലിൻ്റെ ഏറ്റവും കുറഞ്ഞ വിനിമയ നിരക്കാണിത്. കഴിഞ്ഞ കുറെ ദിവസമായി ഇന്ത്യൻ രൂപ ശക്തി പ്രാപിച്ചുവരുകയാണ്.ആഗോള മാർക്കറ്റിൽ ഡോളറിൻൻ്റെ ശക്തി കുറഞ്ഞതും ഇന്ത്യയിൽ അനുകൂലമായ നിക്ഷേപ സാഹചര്യവും അടക്കം നിരവധി ഘടകങ്ങളാണ് ഇന്ത്യൻ രൂപയെ തുണക്കുന്നത്.
നിലവിലെ സാഹചര്യത്തിൽ വിദേശ നിക്ഷേപകർ ഇന്ത്യൻ മാർക്കറ്റ് നിക്ഷേപത്തിന് ഏറ്റവും പറ്റിയതായി കരുതുന്നുണ്ട്. ഡോളർ ശക്തി കുറഞ്ഞതോടെ യൂറോ അടക്കം എല്ലാ കറൻസികളും ശക്തിപ്രാപിക്കാൻ തുടങ്ങിയിട്ടുണ്ട്. അമേരിക്കൻ തിരഞ്ഞെടുപ്പ് ഫലം വന്നതോടെ ഇന്ത്യൻ രൂപ ക്രമേണ ശക്തി പ്രാപിക്കുകയാണ്.