ലണ്ടൻ:
കൊവിഡ് 19 മൂലം സമ്പദ്വ്യവസ്ഥ തകർന്നടിഞ്ഞ് ബ്രിട്ടൻ. 300 വർഷത്തിനിടെ ഏറ്റവും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണ് രാജ്യം അഭിമുഖീകരിക്കുന്നതെന്നാണ് ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ഓഫിസ് അറിയിച്ചത്. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കഴിഞ്ഞ ഡിസംബർ മുതൽ റസ്റ്റാറൻറുകളും കടകളും സ്കൂളുകളും അടച്ചിട്ടിരിക്കയാണ്.
വടക്കൻ അയർലൻഡ്, സ്കോട്ലൻറ്, വെയിൽസ് എന്നിവിടങ്ങളിലും കടുത്ത നടപടികൾ നിലനിൽക്കുന്നുണ്ട്. വളർച്ചനിരക്ക് 9.9 ശതമാനമാണ് കുറഞ്ഞിരിക്കുന്നത്