അബുദാബി:
യുഎഇയിൽ ഓൺലൈൻ ബാങ്കിങ് സേവനം വർധിച്ചു. കൊവിഡിനെ തുടർന്ന് ഇലക്ട്രോണിക് സേവനങ്ങളിലേക്കുള്ള മാറ്റം യുഎഇയിലെ ബാങ്കുകൾ ത്വരിതപ്പെടുത്തിയതിൻറെ ഫലമായി കഴിഞ്ഞവർഷം 654 എടിഎമ്മും ദേശീയ ബാങ്കുകളുടെ 115 ശാഖകളും അടച്ചുപൂട്ടിയതായി യുഎഇ സെൻട്രൽ ബാങ്ക് വെളിപ്പെടുത്തി. മൊബൈൽ ബാങ്കിങ് ആപ്ലിക്കേഷനുകളും ഓൺലൈൻ ഇടപാടുകളും വർദ്ധിച്ചതായും സെൻട്രൽ ബാങ്ക് പറഞ്ഞു.
രാജ്യത്ത് കഴിഞ്ഞ ഡിസംബർ അവസാനം രജിസ്റ്റർ ചെയ്ത മൊത്തം എടിഎമ്മുകളുടെ എണ്ണം 4,422 ആണ്. 2019 ഡിസംബർ അവസാനം ഇത് 5,076 എണ്ണമായിരുന്നു. 654 എടിഎമ്മുകളുടെ കുറവ്. ദേശീയ ബാങ്ക് ശാഖകളുടെ എണ്ണം 2020 ഡിസംബറിൽ 541 ആയി. 2019 ഡിസംബർ അവസാനം ഇത് 656 ആയിരുന്നു.