ദില്ലി:
കേന്ദ്ര സർക്കാരിൻ്റെ കടുത്ത മുന്നറിയിപ്പിന് പിന്നാലെ നിലപാട് മയപ്പെടുത്തി ട്വിറ്റർ. ചെങ്കോട്ടയിലെ സംഘർഷവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ ആവശ്യപ്പെട്ട ഭൂരിപക്ഷം ട്വിറ്റർ അക്കൗണ്ടുകളും ട്വീറ്റുകളും ട്വിറ്റർ നീക്കം ചെയ്തു. അമേരിക്കയിൽ ഒരു നിലപാടും ഇന്ത്യയിൽ ഒരു നിലപാടും പറ്റില്ലെന്നും നിയമലംഘനവുമായി മുന്നോട്ട് പോകുകയാണെങ്കിൽ ട്വിറ്ററിൻ്റെ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യേണ്ടി വരുമെന്നും കേന്ദ്രസർക്കാർ ട്വിറ്ററിന് മുന്നറിയിപ്പ് നൽകിയിരുന്നു.
പാർലമെൻ്റ ഐടി മന്ത്രി രവിശങ്കർ പ്രസാദ് തന്നെ നേരിട്ട് ട്വിറ്ററിനെതിരെ തുറന്നടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മുൻനിലപാട് മയപ്പെടുത്തി ട്വിറ്റർ സർക്കാരിന് വഴങ്ങിയത്.