Sat. Jan 18th, 2025
ടോക്കിയോ:

സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതിനെ തുടർന്ന് വിമര്‍ശന വിധേയനായ ടോക്കിയോ ഒളിമ്പിക്‌സ് തലവന്‍ യോഷിറോ മോറി രാജിവെച്ചു.തന്‍റെ പ്രസ്താവനക്ക് അദ്ദേഹം ക്ഷമ ചോദിക്കുകയും ചെയ്തു. അനുയോജ്യമല്ലാത്ത എന്‍റെ പ്രസ്താവന പ്രശ്നങ്ങൾക്ക് കാരണമായി. ഇതിൽ ആത്മാർഥമായും ഞാൻ ക്ഷമ ചോദിക്കുന്നു- അദ്ദേഹം പറഞ്ഞു.

”ജൂലൈ മുതല്‍ ഒളിമ്പിക്‌സ് നടത്തുക എന്നതാണ് പ്രധാനം. എന്‍റെ സാന്നിധ്യം അതിന് തടസമാകരുതെന്ന് എനിക്കുണ്ട്.” – വെള്ളിയാഴ്ച നടന്ന പ്രത്യേക സമിതി യോഗത്തില്‍ അദ്ദേഹം പറഞ്ഞു.മുന്‍ ജാപ്പനീസ് പ്രധാനമന്ത്രി കൂടിയായ മോറിക്ക് പകരം ആരാണ് സ്ഥാനമേല്‍ക്കുകയെന്ന് വ്യക്തമല്ല. പകരക്കാരനായി പ്രശസ്ത സ്‌പോര്‍ട്‌സ് അഡ്മിനിസ്‌ട്രേറ്റര്‍ സബുറോ കവബൂച്ചിയെ ആദ്യം തിരഞ്ഞെടുത്തിരുന്നുവെങ്കിലും അത് പ്രതിഷേധത്തിനിടയാക്കി.

By Divya