മസ്കറ്റ്:
മസ്കറ്റ് വിമാനത്താവളത്തിലൂടെ കടന്നുപോകുന്ന യാത്രക്കാർക്ക് വൈകാതെ ഒമാന്റെ ചരിത്രവും സംസ്കാരവുമായി
ബന്ധപ്പെട്ട ചില ശേഷിപ്പുകൾ കാണാൻ അവസരമുണ്ടാകും. കോർണർ നിർമ്മിക്കാൻ ഒമാൻ വിമാനത്താവള കമ്പനിയും നാഷനൽ മ്യൂസിയവും തമ്മിൽ ധാരണാപത്രം ഒപ്പിട്ടു. നാഷനൽ മ്യൂസിയം സെക്രട്ടറി ജനറൽ ജമാൽ ബിൻ ഹസൻ അൽ മൂസാവിയും ഒമാൻ എയർപോർട്സ് സിഇഒ ശൈഖ് അയ്മൻ ബിൻ അഹമ്മദ് അൽഹുസ്നിയുമാണ് കരാർ ഒപ്പുവെച്ചത്.
കരാർ പ്രകാരം നാഷണൽ മ്യൂസിയത്തിലെ ചില ശേഖരങ്ങൾ മ്യൂസിയം കോർണറിൽ പ്രദർശിപ്പിക്കും. ഒമാന്റെ സംസ്കാരത്തെയും പൈതൃകത്തെയും ചരിത്രത്തെയും കുറിച്ച് പൊതുജനങ്ങൾക്കിടയിൽ അവബോധം പടർത്തുകയാണ് മ്യൂസിയം കോർണറിന്റെ ലക്ഷ്യമെന്ന് മൂസാവി പറഞ്ഞു.