Mon. Dec 23rd, 2024
M.C.Kamaruddin
തിരുവനന്തപുരം:

സർക്കാരിനെതിരെ എംസി കമറുദ്ദീൻ എംഎല്‍എ. ഫാഷന്‍ ഗോള്‍ഡ് നിക്ഷേപത്തട്ടിപ്പില്‍ തന്നെ കുടുക്കുക മാത്രമായിരുന്നു ലക്ഷ്യമെന്ന് എംസി കമറുദ്ദീന്‍ എംഎല്‍എ പറഞ്ഞു. ഒളിവില്‍പോയ എംഡിയെ എന്തുകൊണ്ട് പൊലീസ് പിടിക്കുന്നില്ലെന്ന് കമറുദ്ദീന്‍ ചോദിച്ചു. അത്രയ്ക്ക് ദുര്‍ബലമാണോ പിണറായി പോലീസ്.

നിങ്ങളെ മാത്രമാണ് ആവശ്യമെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതായും കമറുദ്ദീൻ വെളിപ്പെടുത്തി. അയാളെ ആരോ ഒളിപ്പിച്ചെന്നാണ് ജനസംസാരം. എംഎല്‍എ ജയിലിലായത് മഞ്ചേശ്വരത്തെ തിര‍ഞ്ഞെടുപ്പിനെ ബാധിക്കില്ല. ആര് നിന്നാലും ഭൂരിപക്ഷം കൂടും. രാഷ്ട്രീയത്തില്‍ സജീവമായി ഉണ്ടാകും– അദ്ദേഹം പറഞ്ഞു.

By Divya