Thu. Dec 19th, 2024
തിരുവനന്തപുരം:

സംസ്ഥാനത്തെ ദേശീയപാതകളിലെയും സംസ്ഥാന പാതകളിലെയും സർക്കാർ പുറമ്പോക്ക് അടക്കമുള്ള ഭൂമി സ്വകാര്യ കമ്പനികൾക്ക് പാട്ടത്തിന്. വഴിയോര വിശ്രമകേന്ദ്രങ്ങൾ നിർമ്മിക്കുന്നതിന് സ്വകാര്യ കമ്പനികൾക്ക് സർക്കാർ ഭൂമി പാട്ടത്തിന് നൽകാനാണ് തീരുമാനം. അതിന്‍റെ ആദ്യപടിയെന്ന നിലയിൽ ഓവർസീസ് കേരളൈറ്റ്സ് ഇൻവെസ്റ്റ്മെൻറ് ആൻഡ് ഹോൾഡിങ് ലിമിറ്റഡ്എന്ന കമ്പനിക്ക് പാതയോര വിശ്രമ കേന്ദ്രം ആരംഭിക്കുന്നതിന് ഒരേക്കർ ഭൂമി പാട്ടത്തിന് നൽകാൻ ഉത്തരവായി.

10 വർഷത്തേക്കാണ് ഭൂമി പാട്ടത്തിന് നൽകുന്ന എറണാകുളം ജില്ലയിലെ ആലുവ താലൂക്കിൽ ചുള്ളിക്കര വില്ലേജിൽ ബ്ലോക്ക് 34ൽപെട്ട ഫോറസ്റ്റ് ഇൻഡസ്ട്രീസ് ട്രാവൻകൂർ ലിമിറ്റഡ് (എഫ്ഐടി)ക്ക് നിലവിൽ പാട്ടത്തിന് നൽകിയിരിക്കുന്ന 7.62 ഏക്കറിൽ പടിഞ്ഞാറ് ഭാഗത്ത് ഒരേക്കർ ഭൂമി റവന്യൂവകുപ്പിൽ പുനർനിക്ഷിപ്തമാക്കിയാണ് പാട്ടത്തിന് നൽകുന്നത്.

By Divya