ദോഹ:
ലോകത്തിലെ ഏറ്റവും വലിയ എല്‍എന്‍ജി പദ്ധതിയായ നോര്‍ത്ത് ഫീല്‍ഡ് ഈസ്റ്റ് പ്രൊജക്ടിൻറെ വികസനപദ്ധതിയുമായി ഖത്തര്‍ പെട്രോളിയം (ക്യുപി). നോര്‍ത്ത് ഫീല്‍ഡില്‍ 28.75 ബില്യന്‍ ഡോളറിൻറെ നിക്ഷേപ പദ്ധതികള്‍ക്കാണ് ഖത്തര്‍ പെട്രോളിയം കരാര്‍ ഒപ്പുവെച്ചത്. ഇതോടെ ഖത്തറിൻറെ ദ്രവീകൃത പ്രകൃതിവാതക ഉൽപാദനശേഷി 2025ഓടെ പ്രതിവര്‍ഷം 77 മില്യന്‍ ടണില്‍ നിന്ന് 110 മില്യന്‍ ടണായി ഉയരും.
ദ്രവീകൃത പ്രകൃതിവാതകം കൂടാതെ കണ്ടന്‍സേറ്റ്, എല്‍പിജി, ഈഥെയ്ന്‍, സള്‍ഫര്‍, ഹീലിയം എന്നിവയും പദ്ധതിയുടെ ഭാഗമായി ഉൽപാദിപ്പിക്കും. 2025ൻറെ നാലാം പാദത്തില്‍ ഉൽപാദനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൊത്തം ഉൽപാദനം പ്രതിദിനം ഏകദേശം 1.4 ദശലക്ഷം ബാരലായി ഉയരും.