Mon. Dec 23rd, 2024
ചെന്നൈ:

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാംമത്സരത്തിന് നാളെയാണ് തുടക്കമാകുന്നത്. പരമ്പരയിൽ
ഒപ്പമെത്താനും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ബര്‍ത്ത് ഉറപ്പിക്കാനും ടീം ഇന്ത്യക്ക് ജയം അനിവാര്യം. ആദ്യ ടെസ്റ്റിലെ ബാറ്റിംഗ് പരാജയത്തിന് പഴികേട്ട രോഹിത് ശര്‍മ്മയില്‍ നിന്ന് ഏറെ പ്രതീക്ഷിക്കുന്നുണ്ട് ആരാധകര്‍. രോഹിത്തിനെ തനത് ശൈലിയില്‍ കളിക്കാന്‍ അനുവദിക്കണം എന്ന് ആവശ്യപ്പെടുന്നു മുന്‍താരം ക‍ൃഷ്‌ണമാചാരി ശ്രീകാന്ത്.

‘രോഹിത് ശൈലിയില്‍ മാറ്റം വരുത്തേണ്ടതില്ല, തനത് ശൈലിയില്‍ കളിക്കട്ടെ. പരിചയസമ്പന്നനായ താരത്തിന് തന്റെ
ജോലി നന്നായി അറിയാം. തന്‍റെ ഇന്നിംഗ്‌സിന്‍റെ വേഗം എങ്ങനെ കൂട്ടണമെന്നും അയാള്‍ക്കറിയാം.’ എന്നും ശ്രീകാന്ത് പറഞ്ഞു.

By Divya