Mon. Dec 23rd, 2024
മഡ്ഗാവ്:

ഐഎസ്എല്‍ പ്ലേ ഓഫിലെത്താന്‍ ജയത്തില്‍ കുറഞ്ഞതൊന്നും മതിയാവില്ലെന്ന തിരിച്ചറിവില്‍ ആക്രമണ ഫുട്ബോള്‍ പുറത്തെടുത്ത കേരളാ ബ്ലാസ്റ്റേഴ്സിനെ ഒഡീഷ എഫ് സി സമനിലയില്‍ കുരുക്കിയപ്പോള്‍ കളിയിലെ താരമായത് ഒഡിഷയുടെ ഡീഗോ മൗറീഷ്യോ. ഐഎസ്എല്‍ ആദ്യ പാദത്തില്‍ ഏറ്റു മുട്ടിയപ്പോഴും ഒഡിഷക്കായി രണ്ടു ഗോളുകളുമായി കളിയിലെ താരമായ മൗറീഷ്യോ ഇത്തവണയും പതിവ് തെറ്റിച്ചില്ല. 90 മിനിറ്റും കളത്തിലുണ്ടായിരുന്ന മൗറീഷ്യോ രണ്ട് ഗോളും 33 ടച്ചുകളും 8.99 റേറ്റിംഗ് പോയന്‍റും നേടിയാണ് ഹിറോ ഓഫ് ദ് മാച്ചായത്.

By Divya