കത്വ:
യൂത്ത് ലീഗില്‍ നിന്ന് കേസ് നടത്തിപ്പിനായി സാമ്പത്തികനിയമസഹായങ്ങള്‍ ലഭിച്ചിരുന്നുവെന്ന് കത്വ കേസിലെ ഇരയുടെ കുടുംബം. മുസ്ലിം യൂത്ത് ലീഗ് അഞ്ച് ലക്ഷം രൂപ നല്‍കിയിട്ടുണ്ടെന്ന് ഇരയുടെ വളര്‍ത്തച്ഛന്‍ പറഞ്ഞു. രണ്ട് തവണ മാത്രം ഹാജരായ ദീപിക സിങ് രജാവത്തിന് ഒന്നര ലക്ഷത്തില്‍ അധികം രൂപ നല്‍കിയതായും വളര്‍ത്തച്ഛന്‍ മാധ്യമങ്ങളോട് പറഞ്ഞു.
2018ലാണ് യൂത്ത് ലീഗ് അഞ്ചുലക്ഷം രൂപ നല്‍കിയത്. ഡല്‍ഹിയില്‍ വച്ച് ചെക്കായും പണമായുമാണ് ഇത് കൈമാറിയതെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. കേസിന്റെ ആദ്യഘട്ടത്തില്‍ ദീപിക സിങ് രജാവത്ത് കുടുംബത്തിന്റെ അഭിഭാഷക ആയിരുന്നു. എന്നാല്‍ പലപ്പോഴും കോടതിയില്‍ ഹാജരായിരുന്നില്ല. രണ്ടുതവണ മാത്രം കോടതിയില്‍ ഹാജരായ ദീപികയെ തുടര്‍ന്ന് മാറ്റുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ മുബീന്‍ ഫാറൂഖിയാണ് തങ്ങളുടെ അഭിഭാഷകന്‍. അദേഹത്തിന്റെ കേസ് നടത്തിപ്പില്‍ തൃപ്തനാണെന്നും കുടുംബം പറഞ്ഞു. യൂത്ത് ലീഗ് ഫണ്ട് വിവാദവുമായി കേരളത്തില്‍ നടക്കുന്ന ചര്‍ച്ചകളെക്കുറിച്ച് അറിയാമെന്നും കുടുംബം പറഞ്ഞു.
https://www.youtube.com/watch?v=M6XbEdHMdfw