Mon. Dec 23rd, 2024
വാളയാർ സമരം അട്ടിമറിക്കാൻ പോലീസ് ശ്രമിക്കുന്നു എന്ന പെണ്‍കുട്ടികളുടെ മാതാവ്
പാലക്കാട്:

വാളയാര്‍ സമരത്തെ അട്ടിമറിക്കാനാണ് അറസ്റ്റിലൂടെ പോലീസ് ശ്രമിക്കുന്നതെന്ന് പെണ്‍കുട്ടികളുടെ മാതാവ്. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കുംവരെ സമരം തുടരുമെന്നും മാതാവ് പറഞ്ഞു. സമരപ്പന്തലില്‍ നിന്ന് പോലീസ് ബലം പ്രയോഗിച്ചാണ് ‘പെമ്പിളൈ ഒരുമൈ’ നേതാവ് ഗോമതിയെ അറസ്റ്റ് ചെയ്തത്.

അറസ്റ്റുമായി ബന്ധപ്പെട്ട ഫേസ്ബുക് പോസ്റ്റ് ചർച്ചയാവുന്നുസമരം അട്ടിമറിക്കാന്‍ പോലീസ് ബോധപൂര്‍വം ശ്രമിക്കുന്നുവെന്നാണ് ആരോപണം. ഈ സമരം മാത്രമേ ഗവണ്‍മെന്റിന് തലവേദന സൃഷ്ടിക്കുന്നുള്ളോ എന്ന് ചോദിച്ച സമരസമിതി പ്രവര്‍ത്തകര്‍ ഇത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അവര്‍ക്ക് അറിയില്ലെന്നും ആരോപിച്ചു.  

https://youtu.be/CO0iHivG7Q0