എൽഗാർ കേസ്​ റദ്ദാക്കണമെന്ന്​ ആവശ്യപ്പെട്ട്​ റോണ വിൽസൻ ഹൈകോടതിയിൽ

പ്ര​ധാ​ന തെ​ളി​വാ​യി അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ അ​വ​കാ​ശ​പ്പെ​ട്ട ഇ-​മെ​യി​ൽ രേ​ഖ​ക​ൾ വൈ​റ​സ്​ ആ​ക്ര​മ​ണ​ത്തി​ലൂ​ടെ സ്​​ഥാ​പി​ച്ച​താ​ണെ​ന്ന് റിപ്പോർട്ട്

0
87
Reading Time: < 1 minute

മുംബൈ:

എൽഗാർ പരിഷദ്​ കേസ്​ കെട്ടിച്ചമച്ചതാണെന്നും വൈറസ്​ ആക്രമണത്തിലൂടെ വ്യാജ തെളിവുകൾ ലാപടോപുകളിൽ സ്​ഥാപിച്ചതാണെന്നും ആരോപിച്ച്​ കേസിൽ ജയിലിൽ കഴിയുന്ന മലയാളി ആക്​ടിവിസ്​റ്റ്​ റോണ വിൽസൺ ബോംബെ ഹൈകോടതിയിൽ.

കേസ്​ റദ്ദാക്കണമെന്നും ഹൈകോടതിയിൽ നിന്നൊ സുപ്രീം കോടതിയിൽ നിന്നോ വിരമിച്ച ജഡ്ജിയുടെയുടെ നേതൃത്വത്തിൽ ഫോറൻസിക്​ വിദഗ്​ദർ ഉൾപ്പെട്ട പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്നും സർക്കാർ മാനനഷ്​ടം നൽകണമെന്നും ആവശ്യപ്പെട്ടാണ്​ റോണ വിൽസൻ ഹൈകോടതിയിൽ ഹരജി നൽകിയത്​.

മഹാരാഷ്ട്രയിലെ ഭീമ-കൊറേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസുകളില്‍ അറസ്റ്റിലായവര്‍ക്ക് എതിരെ കണ്ടെത്തിയ പ്രധാന തെളിവുകള്‍ കെട്ടിച്ചമച്ചതെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു.

Advertisement