Mon. Dec 23rd, 2024
കൊച്ചി:

വ‍ഞ്ചനാക്കേസില്‍ ബോളിവുഡ് നടി സണ്ണി ലിയോണിനെതിരെ കേസെടുത്തു. വിശ്വാസവഞ്ചന, ചതി, പണാപഹരണം എന്നീ കുറ്റങ്ങള്‍ ക്രൈംബ്രാഞ്ച് ചുമത്തി. സണ്ണി ലിയോൺ ഒന്നാം പ്രതിയാണ്. ഭര്‍ത്താവ് ഡാനിയല്‍ വെബറും മാനേജര്‍ സണ്ണി രജനിയും പ്രതികളാണ്. സണ്ണി ലിയോണിനെ വീണ്ടും ചോദ്യം ചെയ്യും.

ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാമെന്ന് വാഗ്ദാനം ചെയ്ത് 29 ലക്ഷം രൂപ കൈപ്പറ്റിയ ശേഷം വഞ്ചിച്ചുവെന്നാണ് കേസ്. പെരുമ്പാവൂര്‍ സ്വദേശി ഷിയാസ് നല്‍കിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. കഴിഞ്ഞ ആഴ്ച അന്വേഷണസംഘം തിരുവനന്തപുരത്ത് സണ്ണി ലിയോണിനെ ചോദ്യം ചെയ്തിരുന്നു.

By Divya