Mon. Dec 23rd, 2024
മ​സ്​​ക​ത്ത്​:

ചൊ​വ്വ​ദൗ​ത്യം യുഎഇ വി​ജ​യ​ക​ര​മാ​യി പൂർത്തീക​രി​ച്ച​തിന്റെ സന്തോഷം പങ്കുവെച്ച് ഒമാനും.
യുഎഇയുടെ നേ​ട്ട​ത്തെ അ​ഭി​ന​ന്ദി​ച്ച്​ ഒ​മാ​ൻ ഭ​ര​ണാ​ധി​കാ​രി സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രീ​ഖ്​ യുഎഇ പ്ര​സി​ഡ​ൻ​റ്​ ശൈ​ഖ്​ ഖ​ലീഫ ബി​ൻ സാ​യി​ദി​ന്​ സ​ന്ദേ​ശം അ​യ​ച്ചു. ബ​ഹി​രാ​കാ​ശ പര്യവേക്ഷണരംഗത്തെ
ഈ വ​ലി​യ ശാ​സ്​​ത്രീ​യ നേ​ട്ടം കൈ​വ​രി​ക്കാ​ൻ സാ​ധി​ച്ച​തി​ൽ ശൈ​ഖ്​ ഖലീ​ഫ​യെ​യും യുഎഇ ജ​ന​ത​യെ​യും ആ​ത്മാ​ർ​ഥ​മാ​യ അ​നു​മോ​ദ​നം അ​​റി​യി​ക്കു​ന്ന​തി​നൊ​പ്പം യുഎഇ ജ​ന​ത​ക്ക്​ പു​രോ​ഗ​തി​യും ക്ഷേ​​മ​വും ഉ​ണ്ടാ​ക​ട്ടെയെന്നും സു​ൽ​ത്താ​ൻ സ​ന്ദേ​ശ​ത്തി​ൽ ആശംസിച്ചു.

By Divya