മുംബൈ:
എൽഗാർ പരിഷദ് കേസ് കെട്ടിച്ചമച്ചതാണെന്നും വൈറസ് ആക്രമണത്തിലൂടെ വ്യാജ തെളിവുകൾ ലാപടോപുകളിൽ സ്ഥാപിച്ചതാണെന്നും ആരോപിച്ച് കേസിൽ ജയിലിൽ കഴിയുന്ന മലയാളി ആക്ടിവിസ്റ്റ് റോണ വിൽസൺ ബോംബെ ഹൈകോടതിയിൽ.
കേസ് റദ്ദാക്കണമെന്നും ഹൈകോടതിയിൽ നിന്നൊ സുപ്രീം കോടതിയിൽ നിന്നോ വിരമിച്ച ജഡ്ജിയുടെയുടെ നേതൃത്വത്തിൽ ഫോറൻസിക് വിദഗ്ദർ ഉൾപ്പെട്ട പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്നും സർക്കാർ മാനനഷ്ടം നൽകണമെന്നും ആവശ്യപ്പെട്ടാണ് റോണ വിൽസൻ ഹൈകോടതിയിൽ ഹരജി നൽകിയത്.
മഹാരാഷ്ട്രയിലെ ഭീമ-കൊറേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസുകളില്‍ അറസ്റ്റിലായവര്‍ക്ക് എതിരെ കണ്ടെത്തിയ പ്രധാന തെളിവുകള്‍ കെട്ടിച്ചമച്ചതെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു.
https://youtu.be/FaUQA1u0J4k