Mon. Dec 23rd, 2024
ന്യൂദല്‍ഹി:

രാജ്യത്തെ സ്വയം പര്യാപ്തമാക്കിയത് കര്‍ഷകരാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. സഹാറന്‍പൂരിലെ കര്‍ഷകരുടെ പഞ്ചായത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.കര്‍ഷകരാണ് നമ്മുടെ രാജ്യത്തെ സ്വയം പര്യാപ്തമാക്കുന്നത്. എന്നാല്‍ ഈ നിയമങ്ങളുടെ ബുദ്ധിമുട്ട് അനുഭവിക്കുന്നതും അവര്‍ തന്നെയാണ് എന്നതാണ് കഷ്ടം.കേന്ദ്രത്തിന് കര്‍ഷകരെ മനസിലാക്കാനാകുന്നില്ല. അവര്‍ക്കെന്താണ് വേണ്ടതെന്നും മനസിലാക്കുന്നില്ല പ്രിയങ്കാ ഗാന്ധി പറഞ്ഞു.

കേന്ദ്രം കര്‍ഷകരെ ദേശദ്രോഹികളായി മുദ്രകുത്തുന്നു. എന്നാല്‍ അവരാണ് യഥാര്‍ത്ഥ ദേശവിരുദ്ധരെന്നും പ്രിയങ്ക പറഞ്ഞു.
അവര്‍ കര്‍ഷകരെ പ്രക്ഷോഭകാരികള്‍ എന്നും തീവ്രവാദികള്‍ എന്നും ഭീകര വാദികളെന്നും വിളിക്കുന്നു. അവര്‍ കര്‍ഷകരെ സംശയിക്കുന്നു. പക്ഷെ കര്‍ഷകരുടെ മനസ് ഒരിക്കലും രാജ്യത്തിന് എതിരല്ല. അവരുടെ ഹൃദയം അവരുടെ പ്രവൃത്തി എല്ലാം ഈ മണ്ണിന് വേണ്ടിയാണ്. അങ്ങനെയുള്ള അവര്‍ക്ക് എങ്ങനെയാണ് രാജ്യദ്രോഹികളാകാന്‍ സാധിക്കുക പ്രിയങ്ക ചോദിക്കുന്നു.

By Divya