Wed. Jan 22nd, 2025
ബേൺ:

ബാഴ്​സലോണയുടെ അർജൻറീനിയൻ സൂപ്പർ താരം ലയണൽ മെസ്സിയെ പതിറ്റാണ്ടിന്‍റെ ഫുട്​ബോൾ താരമായി തിരഞ്ഞെടുത്തു. യുവന്‍റസിന്‍റെ പോർച്ചുഗീസ്​ സ്​ട്രൈക്കർ ക്രിസ്​റ്റ്യോനോ റൊണാൾഡോയെ പിന്തള്ളിയാണ്​ മെസ്സി ജേതാവായത്​. ജർമനിയിലെ ബേൺ ആസ്ഥാനമായുള്ള ഇന്‍റർനാഷണൽ ​ഫെഡറേഷൻ ഓഫ്​ ഫുട്​ബോൾ ഹിസ്റ്ററി ആൻഡ്​ സ്റ്റാറ്റിസ്റ്റിക്​സ്​ ആണ്​ 2011-2020 കാലയളവിലെ മികച്ച താരങ്ങളുടെ പട്ടിക പുറത്തുവിട്ടത്​.

150 രാജ്യങ്ങളിലുള്ള തങ്ങളുടെ അംഗങ്ങളുടെ വോട്ട്​ അടിസ്ഥാനത്തിലാണ്​​ ആദ്യ പത്ത്​ സ്ഥാനക്കാരെ
തിരഞ്ഞെടുത്തത്​.ആറ്​ ലാലിഗ കിരീടങ്ങളും അഞ്ച്​ കോപ്പ ഡെൽ റേ കിരീടങ്ങളും രണ്ട്​ ചാംപ്യൻസ്​ ലീഗ്​ കിരീടങ്ങളും നാല്​ ബാലൻഡി ഓർ പുരസ്​കാരങ്ങളും ഈ കാലയളവിൽ മെസ്സി സ്വന്തമാക്കിയിട്ടുണ്ട്​. 2014 ഫിഫ ലോകകപ്പിലെ മികച്ച താരത്തിനുള്ള പുരസ്​കാരവും മെസ്സിയുടെ പേരിലുണ്ട്​.

By Divya