Mon. Dec 23rd, 2024
മഡ്ഗാവ്:

ഐഎസ്എല്ലില്‍ തുല്യശക്തികളുടെ പോരാട്ടത്തില്‍ 90ാം മിനിറ്റില്‍ വീണ സെല്‍ഫ് ഗോളില്‍ ജംഷഡ്പൂരിന് മുന്നില്‍ തോല്‍വിയറിഞ്ഞ് ചെന്നൈയിന്‍ എഫ്‌സി. കളി തീരാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിയിരിക്കെ ജംഷഡ്പൂരിന്‍റെ ഡേവിഡ് ഗ്രാന്‍ഡെ തൊടുത്ത ഷോട്ട് ചെന്നൈയിന്‍റെ എനെസ് സിപ്പോവിക്കിന്‍റെ കാലില്‍ തട്ടി ഗോളിയെയും കബളിപ്പിച്ച് വലയില്‍ കയറുകയായിരുന്നു.

90 മിനിറ്റും ഒപ്പത്തിനൊപ്പം പോരാടിയശേഷമായിരുന്നു ചെന്നൈയിന്‍റെ ഹൃദയം തകര്‍ത്ത സെല്‍ഫ് ഗോള്‍. ആദ്യപാദത്തില്‍ ചെന്നൈയിനോടേറ്റ തോല്‍വിക്ക് ജംഷഡ്പൂരിന്‍റെ മധുരപ്രതികാരം കൂടിയായി ഈ ജയം.  ആദ്യ പകുതിയില്‍ മധ്യനിരയിലായിരുന്നു ഇരു ടീമുകളുടെയും പോരാട്ടം. രണ്ടാം പകുതിയിലും മികച്ച അവസരങ്ങള്‍ സൃഷ്ടിച്ചെടുക്കുന്നതില്‍ ഇരു ടീമും പരാജയപ്പെട്ടതോടെ ഗോള്‍രഹിത സമനില ഉറപ്പിച്ച ഘട്ടത്തിലാണ് സെല്‍ഫ് ഗോള്‍ പിറന്നത്

By Divya