Sat. Jan 18th, 2025
തിരുവനന്തപുരം:

ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തു. മുഖ്യമന്ത്രിയുടെ കോലം പ്രതിഷേധക്കാര്‍ കത്തിച്ചു. യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്തും കോപ്പിയടി വിവാദവും കൊവിഡും മൂലം നിയമനം നടന്നില്ലെന്നാണ് കാലാവധി അവസാനിച്ച സിപിഒ ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളുടെ പരാതി. ഉദ്യോഗാർത്ഥികളിൽ ചിലരെ പൊലീസ് അറസ്റ്റ് ചെയ്തതോടെ മറ്റുള്ളവർ സെക്രട്ടേറിയറ്റിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു

ഇതിന് പിന്നാലെ ബിജെപിയും യൂത്ത് കോണ്‍ഗ്രസും പിന്തുണയുമായി എത്തി. യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം അക്രമാസക്തമായതോടെ പൊലീസ് ലാത്തി വിശീ. സമരത്തിന് പിന്തുണയുമായി കെപിസിസി ജനറൽസെക്രട്ടറി മാത്യുകുഴൽനാടൻ എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് ബൈക്ക് റാലി നടത്തി. അതേസമയം പൊലീസ് കസ്റ്റഡിയിലുള്ള നാല് സിപിഒ റാങ്ക് ഹോൾഡേഴ്സിനെ വിട്ടയച്ചു. ഇവരെ വിട്ടയ്ക്കണമെന്ന് ആവശ്യപ്പെട്ട് എആർ ക്യാമ്പിന് മുന്നിൽ വി എസ് ശിവകുമാർ  എംഎൽഎയും കെ എസ് ശബരിനാഥൻ എംഎൽഎയും കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതിന് പിന്നാലെയാണ് നാലുപേരെയും വിട്ടയച്ചത്

By Divya