ജിദ്ദ:
അറബ് മേഖലയുടെ രാഷ്ട്രീയസ്ഥിരതയെ ബാധിക്കുന്ന ഒന്നിനെയും പൊറുപ്പിക്കില്ലെന്ന് സൗദി അറേബ്യ. പ്രതിസന്ധികൾ പരിഹരിക്കുന്നതിന് സമാധാനപരമായ രാഷ്ട്രീയ പരിഹാരങ്ങളെ രാജ്യം സർവാത്മനാ പിന്തുണക്കുമെന്നും സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ വ്യക്തമാക്കി.ഈജിപ്തിൽ നടന്ന അറബ് വിദേശകാര്യ മന്ത്രിമാരുടെ അടിയന്തര യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അറബ് ദേശങ്ങളുടെ ഐക്യം, പരമാധികാരം, സമഗ്രത എന്നിവക്കാണ് സൗദി അറേബ്യ മുൻഗണന നൽകുന്നത്.അത് രാജ്യതാൽപര്യമാണ്.അറബ് ലോകം വെല്ലുവിളികളെ നേരിട്ടുകൊണ്ടിക്കുകയാണ്.
അതിലേറ്റവും പ്രധാനം പലസ്തീൻ വിഷയമാണ്. സൗദി അറേബ്യ പലസ്തീൻ ജനതക്കൊപ്പമാണെന്ന ഉറച്ചനിലപാട് വീണ്ടും ആവർത്തിക്കുന്നു.
ശത്രുപരമായ ഇറാന്റെ ഭീഷണികൾക്കെതിരെ അന്താരാഷ്ട്ര സമൂഹം ഉണരണമെന്നുംസൗദി വിദേശകാര്യ മന്ത്രി ആവശ്യപ്പെട്ടു.