Wed. Jan 22nd, 2025
ലക്‌നൗ:

ഉത്തര്‍പ്രദേശിലെ സഹറന്‍പൂരിലെ കിസാന്‍ പഞ്ചായത്തില്‍ പങ്കെടുക്കാനൊരുങ്ങി ഉത്തര്‍പ്രദേശ് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. പാര്‍ട്ടിയുടെ ജയ് ജവാന്‍, ജയ് കിസാന്‍ ക്യാംപയിനിന്റെ ഭാഗമായാണ് പ്രിയങ്ക കര്‍ഷകരുടെ പഞ്ചായത്തില്‍ പങ്കെടുക്കുക.

ബുധനാഴ്ച ചില്‍ഖാനയിലായിരിക്കും പ്രിയങ്ക പങ്കെടുക്കുക. ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസ് ആരംഭിച്ച രാഷ്ട്രീയ പ്രചാരണ ജാഥയുടെ ഭാഗമായി നടത്തുന്ന പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ നിരവധി പ്രധാന നേതാക്കള്‍ പങ്കെടുക്കുമെന്ന് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസിലെ മീഡിയ കണ്‍വീനര്‍ ലാലന്‍ കുമാര്‍ പറഞ്ഞു.

By Divya