Wed. Jan 22nd, 2025
തിരുവനന്തപുരം:

പാര്‍വ്വതി തിരുവോത്ത് നായികയാവുന്ന സിദ്ധാര്‍ഥ ശിവ ചിത്രം വര്‍ത്തമാനത്തിന്‍റെ റിലീസ് നീട്ടി. ഈ മാസം 19ന് തിയറ്ററുകളിലെത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രത്തിന്‍റെ പുതിയ റിലീസ് തീയതി മാര്‍ച്ച് 12 ആണ്. ദില്ലിയിലെ ഒരു സര്‍വ്വകലാശാലയിലേക്ക് മലബാറില്‍ നിന്നെത്തുന്ന ഗവേഷക വിദ്യാര്‍ഥിയാണ് പാര്‍വ്വതിയുടെ കഥാപാത്രം.

സ്വാതന്ത്ര്യ സമര സേനാനി മുഹമ്മദ് അബ്ദുള്‍ റഹ്മാന്‍റെ ജീവിതമാണ് അവരുടെ ഗവേഷണ വിഷയം. ഫൈസാ സൂഫിയ എന്ന കഥാപാത്രം നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളുമാണ് ചിത്രത്തിന്‍റെ പ്രമേയം. സമകാലിക ഇന്ത്യന്‍ സമൂഹം നേരിടുന്ന രാഷ്ട്രീയ സാമൂഹ്യ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ത്തന്നെ ഒരു വാണിജ്യ സിനിമയുടെ എല്ലാ ചേരുവകളും അടങ്ങിയതാണ് വര്‍ത്തമാനമെന്ന് സംവിധായകന്‍ പറയുന്നു.

സിദ്ധാര്‍ത്ഥ ശിവ സംവിധാനം ചെയ്യുന്ന ഏഴാമത്തെ ചിത്രമാണ് വര്‍ത്തമാനം.

By Divya