Mon. Dec 23rd, 2024
ദുബായ്:

ചെന്നൈ ടെസ്റ്റിൽ ഇന്ത്യക്കെതിരെ നേടിയ തകർപ്പൻ ഡബിൾ സെഞ്ച്വറിയുടെ കരുത്തിൽ റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തേക്ക്​ ജോ റൂട്ട്​ ഉയർന്നു. നേരത്തേ റാങ്കിങ്ങിൽ അഞ്ചാംസ്ഥാനത്തായിരുന്നു ഇംഗ്ലണ്ട്​ നായകൻ. അതേസമയം മൂന്നാംസ്ഥാനത്തുണ്ടായിരുന്ന ഇന്ത്യൻ നായകൻ വിരാട്​ കോഹ്​ലി അഞ്ചാംസ്ഥാനത്തേക്ക്​ വീണു. ചെന്നൈ ടെസ്റ്റിൽ ആദ്യ ഇന്നിങ്​സിൽ 11 റൺസിന്​ പുറത്തായ കോഹ്​ലി രണ്ടാം ഇന്നിങ്​സിൽ 72 റൺസ്​ നേടിയിരുന്നു.

919 റേറ്റിങ്ങുമായി കിവി നായകൻ കെയ്​ൻ വില്യംസണാണ്​ പട്ടികയിൽ ഒന്നാമത്​. 891 റേറ്റിങ്ങുമായി ഓസീസ്​ താരം സ്​റ്റീവ്​ സ്​മിത്ത്​ രണ്ടാമതാണ്​. 883 റേറ്റിങ്​ പോയന്‍റാണ്​ റൂട്ടിനുള്ളത്​. 878 റേറ്റിങ്ങുള്ള ഓസീസിന്‍റെ ലാബുഷെയ്​ൻ നാലാമതാണ്​. കോഹ്​ലിയുടെ റേറ്റിങ്​ 852 ആണ്​. 754 പോയന്‍റുമായി പട്ടികയിൽ ഏഴാമതുള്ള ചേതേശ്വർ പുജാരയാണ്​ ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യക്കാരൻ.

By Divya