Mon. Dec 23rd, 2024
ദുബായ്:

യുഎഇ പ്രാർഥനയോടെയും അറബ് ലോകം പ്രതീക്ഷയോടെയും കാത്തിരുന്ന ചരിത്ര മുഹൂർത്തം . യുഎഇയുടെ ചൊവ്വ പര്യവേഷണ ഉപഗ്രഹമായ ഹോപ് പ്രോബ്  ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിച്ചു.ഹോപ് പ്രോബ് ചൊവ്വയുടെ ഭ്രമണപഥത്തിൽ വിജയകരമായി എത്തിയതോടെ ഈ ലക്ഷ്യം നേടുന്ന അഞ്ചാമത്തെ രാജ്യമായി യുഎഇ മാറി.

അമേരിക്ക, ഇന്ത്യ, മുൻ സോവിയറ്റ് യൂണിയൻ,യൂറോപ്യൻ ബഹിരാകാശ ഏജൻസി എന്നിവയാണ് ഇതിനു മുൻപ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. ഹോപ് പ്രോബിനൊപ്പം ചൈനയുടെ തിയാൻവെൻ വണും യുഎസിന്റെ നാസ പേടകവും ഈ മാസം തന്നെ ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിക്കും.

By Divya